ന്യൂദല്‍ഹി- കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടികളുമായി സുപ്രീംകോടതി. ഓരോ ബെഞ്ചും ദിവസം പത്ത് വീതം ട്രാന്‍സ്ഫര്‍, ജാമ്യ ഹരജികള്‍ പരിഗണിക്കുമെന്ന് ചീഫ ്ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ആഴ്ചയില്‍ 650 ജാമ്യ, ട്രാന്‍സ്ഫര്‍ ഹരജികളില്‍ വാദം കേള്‍ക്കാനാകുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
നിലവില്‍ 13 ബെഞ്ചുകളാണ് സുപ്രീംകോടതിയില്‍ ഉള്ളത്. ഓരോ ദിവസവും 130 കേസുകള്‍ വീതം തീര്‍പ്പാക്കും. ആഴ്ചയില്‍ 650 കേസുകളും തീര്‍പ്പാക്കും. ശൈത്യകാല അവധിയിലേക്ക് കോടതി പ്രവേശിക്കും മുന്‍പ് കെട്ടിക്കിടക്കുന്ന ട്രാന്‍സ്ഫര്‍ ഹരജികളില്‍ തീര്‍പ്പുണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.






