Sorry, you need to enable JavaScript to visit this website.

ഓർമകൾ മേയുന്ന തിരുമുറ്റം തേടി...മലപ്പുറം ഗവ. കോളേജ് ജിദ്ദ അലുംനി ആഘോഷം

മഹാരഥന്മാരായ അധ്യാപകരുടെ ശിക്ഷണം. രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിൽ പ്രശസ്തരായ നിരവധി പേരെ അവർ പഠിപ്പിച്ചു പുറത്ത്് വിട്ടു. മലപ്പുറം ഗവ. കോളേജ് അലുംനി അസോസിയേഷന്റെ ജിദ്ദാ ചാപ്റ്റർ, വർണാഭമായ പരിപാടികളോടെ കോളേജിന്റെ ഗോൾഡൻ ജൂബിലി വർഷത്തിൽ ഇന്ത്യൻ കോൺസുലേറ്റങ്കണത്തിൽ ഒരുമിച്ച്്് കൂടി ഓർമകൾ അയവിറക്കി. പല ഘട്ടങ്ങളിൽ നിന്നായി കോളേജിൽ പഠിച്ചവരുടെ ഓർമകളിലേക്കുള്ള പിൻവിളിയായിരുന്നു എഴുന്നൂറോളം പേരുടെ പങ്കാളിത്തം കൊണ്ട്്് ആകർഷകമായ ആഘോഷം.
മലപ്പുറം ഗവൺമെന്റ് കോളേജ് അഞ്ചു പതിറ്റാണ്ടു മുമ്പ് സ്ഥാപിക്കപ്പെടുമ്പോൾ വിദ്യാഭ്യാസരംഗത്ത് താരതമ്യേന പുരോഗതി പ്രാപിച്ചിട്ടില്ലാത്ത ഒരു ജില്ലാ ആസ്ഥാനമായിരുന്നു മലപ്പുറം. എന്നാൽ ഈ കോളേജ് വന്നതോടെ മലപ്പുറത്തേയും പരിസരങ്ങളിലേയും നിരവധി വിദ്യാർഥികളുടെ ഉപരിപഠനത്തിന് വലിയൊരു താങ്ങും തണലുമായി മാറി, ചരിത്രമുറങ്ങുന്ന മുണ്ടുപറമ്പിൽ സ്ഥിതി ചെയ്യുന്ന ഈ കലാലയം. അക്കാദമിക രംഗത്ത് എന്നത് പോലെ കലാ സാംസ്‌കാരിക കായിക രംഗങ്ങളിലെല്ലാം വലിയ കുതിച്ചുചാട്ടമാണ് മലപ്പുറം കോളേജ് നടത്തിയത്. പ്രഗൽഭരായ അധ്യാപകരുടെ സേവനം കുട്ടികൾക്ക് വലിയ അനുഗ്രഹമായി. പ്രശസ്തരായ പ്രിൻസിപ്പൽമാരുടേയും പേരെടുത്ത ഡിപ്പാർട്ടുമെന്റ് മേധാവികളുടേയും അർപ്പണബുദ്ധിയോടെയുള്ള പരിശീലനത്തിൽ വിദ്യാർഥി സമൂഹം സൃഷ്ടിച്ച അക്കാദമിക രംഗത്തെ മികവ്, ജില്ലയ്ക്കകത്തും പുറത്തുമുള്ള സ്വകാര്യ കോളജുകളുടേയും സർക്കാർ കോളേജുകളുടേയും മുൻനിരയിലേക്ക് മലപ്പുറം കോളേജിനെ എത്തിച്ചു. പല ഘട്ടങ്ങളിലായി അവിടെ കോഴ്സ് പൂർത്തിയാക്കിയവർ പിന്നീട് ഒരുമിച്ചു ചേരുകയും കോളേജിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്തു. ക്യാമ്പസിലെ മരത്തണലിൽ ക്ലാസുകളുണ്ടാക്കുകയും - മാവിൻചുവട്ടിൽ ക്ലാസ്‌റൂം - ഭിന്ന ശേഷിക്കാരായ കുട്ടികളെ സഹായിക്കുന്ന സ്വയം പൂർണ, നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം നൽകുന്ന അന്നപൂർണ എന്നീ നന്മ നിറഞ്ഞ പദ്ധതികളുമായി ജിദ്ദ അലുംനി സജീവമായി സഹകരിക്കുകയും ചെയ്യുന്നു. 
കേരളത്തിൽ നിന്നെത്തിയ പ്രശസ്ത ഗായകരായ അൻസാർ ഇസ്്മായിൽ, ആസിഫ്്് കാപ്പാട്, പ്രമുഖ മിമിക്രിതാരം സിറാജ് പയ്യോളി എന്നിവരും ജിദ്ദയിലെ കലാകാരന്മാരും കലാകാരികളും സുവർണം -2022 എന്ന പേരിൽ അറിയപ്പെട്ട ഈ കലാനിശ ഏറെ ആസ്വാദ്യമാക്കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും എ. വിജയരാഘവനുമെല്ലാം പഠിച്ചിറങ്ങിയ കോളേജിലെ പൂർവവിദ്യാർഥിയും കൊണ്ടോട്ടി എം.എൽ.എയുമായ ടി.വി ഇബ്രാഹിം ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. അലുംനി പ്രസിഡന്റ് പി.എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഹജ്  കോൺസൽ മുഹമ്മദ് ഹാഷിമിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. പ്രമുഖ സിനിമാ സംവിധായകൻ ബൈജു കൊട്ടാരക്കര, മുസാഫിർ എന്നിവർ ആശംസകൾ നേർന്നു. മിർസാ ഷെരീഫ്്, ജമാൽപാഷ, ബൈജു ടി. ദാസ്്്, മുബാറക്്്, വിജേഷ് ചന്ദ്രു, നൂഹ് ബീമാപള്ളി, സോഫിയ സുനിൽ, മുംതാസ്  അബ്ദുറഹ്്്മാൻ, കലാഭവൻ ധന്യാപ്രശാന്ത്്്, സൽമാനുൽ ഫാരിസ്, അഷ്റഫ് കൊളക്കാടൻ എന്നിവരും ഗാനമാലപിച്ചു. നജീബ് വെഞ്ഞാറമൂട് അവതാരകനായിരുന്നു. 
പ്രവാസം അവസാനിപ്പിക്കുന്ന കെ. അബ്ദുൽ മജീദ്‌നഹയെ ആദരിച്ചു. അലുംനിയ്ക്ക്്് നൽകിയ സേവനം പരിഗണിച്ച്്് സലീനാ മുസാഫിറിനെയും ആദരിച്ചു. ടി.വി ഇബ്രാഹിം എം.എൽ.എ ഇരുവർക്കും മെമന്റോ നൽകി. സി.പി.എസ് തങ്ങൾ,  ഇസ്മായിൽ മങ്കരത്തൊടി, ഡോ. കെ.എം അഷ്റഫ്, അഷ്റഫ് വരിക്കോടൻ, സലീനാ മുസാഫിർ, ഹബീബാ റഷീദ്, അബ്ദുൽസലാം കെ. ടി  സലാഹുദ്ദീൻ മുണ്ടുപറമ്പ് , പ്രദീപ് മുണ്ടുപറമ്പ, സി. കെ. എ റസാഖ്, നൗഫൽ പൊന്മള, സൽമാനുൽ ഫാരിസ് മോങ്ങം, ജുനൈദ് മുട്ടേങ്ങാടൻ , നസീർ. ഇ. എന്നിവരാണ് പരിപാടികൾക്ക്്് നേതൃത്വം നൽകിയത്. സെക്രട്ടറി കെ.എം. എ ലത്തീഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ ഡോ. അഷ്റഫ് നന്ദിയും പറഞ്ഞു.

Latest News