Sorry, you need to enable JavaScript to visit this website.

സല്ലുവിന് അന്ന് കിട്ടിയ പ്രതിഫലം 75 രൂപ 

സല്‍മാന്‍ ചിത്രങ്ങള്‍ക്കെല്ലാം തിയ്യേറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കാറുളളത്. മോഡലിംഗ് വഴി സിനിമയിലെത്തി.  സല്‍മാന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ടൈഗര്‍ സിന്ദാ ഹേ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. റേസ് 3 എന്ന ചിത്രമാണ് സല്‍മാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മോഡലിംഗില്‍ നിന്നുമായിരുന്നു സല്‍മാന്‍ സിനിമാ രംഗത്തെത്തിയിരുന്നത്. ആദ്യ കാലത്ത് നിരവധി കഷ്ടപ്പാടുകളെ അതിജീവിച്ചായിരുന്നു സിനിമയില്‍ താരം പിടിച്ചുനിന്നത്. അച്ഛന്‍ സലീം ഖാനടക്കമുളളവര്‍ സല്‍മാന്‍ ഭാവി സൂപ്പര്‍ താരമാകുമെന്നോ ഇത്ര വലിയ നേട്ടത്തിലെത്തുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. പല അഭിമുഖങ്ങളിലും 1978ല്‍ പിന്നണിയിലെ നര്‍ത്തകനായി ജോലി ചെയ്ത കാര്യം സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ 14ാമത്തെ വയസിലായിരുന്നു സല്‍മാന്‍ നര്‍ത്തകനായി ജോലി ചെയ്തിരുന്നത്. ഇന്ന് ബോളിവുഡില്‍ കോടികള്‍ ഒരു സിനിമയ്ക്കു വേണ്ടി വാങ്ങുന്ന താരത്തിന്റെ ആദ്യ കാല ശമ്പളം വെറും 75 രൂപയായിരുന്നു. 
മുംബൈയില്‍ നര്‍ത്തകനായി ജോലി ചെയ്ത സമയത്തായിരുന്നു സല്‍മാന്‍ ഈ ശമ്പളം വാങ്ങിയിരുന്നത്. പിന്നീട് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് ശമ്പളം മൂന്നക്കമായത്.  ആദ്യമായി നായക വേഷത്തിലെത്തിയ മേനെ പ്യാര്‍ കിയാ എന്ന ചിത്രം ജീവിതം മാറ്റി മറിച്ചു. മേനെ പ്യാര്‍ കിയാ എന്ന ചിത്രത്തില അഭിനയത്തിന് മുപ്പത്തിയൊന്നായിരം രൂപ സല്‍മാന് ശമ്പളമായി ലഭിച്ചു. പിന്നീടത് എഴുപത്തയ്യായിരമായി വളരുകയും കോടികളായി മാറുകയുമാണ് ചെയ്തത്. 60 കോടിയിലധികം രൂപയാണ് ഇന്ന് ഒരു സിനിമയ്ക്ക് സല്‍മാന്‍ വാങ്ങുന്നത്. മുതല്‍ മുടക്കിനേക്കാള്‍ കൂടുതല്‍ തുക ഒരു സല്‍മാന്‍ ചിത്രത്തിന് ലഭിക്കുമെന്നതിനാലാണ് താരത്തിന് ഇത്രയും തുക നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. 

Latest News