Sorry, you need to enable JavaScript to visit this website.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും കുഞ്ഞിനൊപ്പം  ഷാരൂഖ് ഖാന്റെ പത്‌നി ഡിസൈന്‍ ചെയ്ത വീട്ടിലേക്ക് 

മുംബൈ- ബോളിവുഡിലെ താരദമ്പതികളായ രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനും നവംബര്‍ ആറിനാണ് പെണ്‍കുഞ്ഞ് പിറന്നത്. മകള്‍ പിറന്ന ശേഷം കുടുംബവീട്ടിലേക്ക് മാറാനൊരുങ്ങുകയാണ് രണ്‍ബീര്‍. ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും കൃഷ്ണരാജ് ബംഗ്ലാവ് തങ്ങളുടെ രാജകുമാരിയെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മുംബൈയിലെ പാലിഹില്ലിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്ലാവ് പുതുക്കി പണിതിരുന്നു
കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് വരെ ആലിയയും രണ്‍ബീറും താമസിച്ചിരുന്നത് കൃഷ്ണരാജ് ബംഗ്ലാവിന് സമീപമുള്ള വാസ്തു എന്ന വീട്ടിലാണ്. ഇപ്പോള്‍ വാസ്തു എന്ന വീടിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് വീടിന്റെ ഇന്റീരിയര്‍ ഡിസൈനിംഗ് ചെയ്തിരിക്കുന്നത്. ആലിയയുടെയും രണ്‍ബീറിന്റെയും ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞാണ് ഗൗരി ഖാന്‍ വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഒരു കോര്‍ണറില്‍ താരങ്ങള്‍ക്ക് ലഭിച്ച ഫിലിംഫെയര്‍ അവാര്‍ഡുകളും രണ്‍ബീറിന്റെ ഭാഗ്യ നമ്പറായ 8ും മനോഹരമായി അടുക്കിവച്ചിരിക്കുന്നു. രണ്‍ബീറിന്റെ മുത്തച്ഛനും നടനും സംവിധായകനുമായ രാജ്കപൂറിന്റെ ചിത്രവും വീടിന്റെ ഭിത്തിയെ അലങ്കരിക്കുന്നു. വുഡന്‍ ഫ്‌ളോറിംഗില്‍ കാറ്റും വെളിച്ചവും ധാരാളം ലഭിക്കുന്ന രീതിയിലാണ് വീടിന്റെ രൂപകല്‍്പന. വെള്ള നിറമാണ് വീടിന് നല്‍കിയിരിക്കുന്നത്, ഇത് വീടിന് പോസിറ്റീവ് എനര്‍ജി നല്‍കുന്നു.
യൂറോപ്യന്‍ രീതിയിലാണ് വീടിന്റെ അകത്തഴം. മിനിമല്‍ ഫര്‍ണിച്ചറുകളും വിശാലമായ സ്ഥലവുമാണ് വീടിന്റെ പ്രത്യേകത. 35 കോടിയാണ് വീടിന്റെ വില.
ലിവിംഗ് റൂമില്‍ എട്ട് എന്ന അക്കത്തില്‍ ബാഴ്‌സലോണയുടെ ജെഴ്‌സിയും ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെ ഒത്തുചേരല്‍ അവസരങ്ങളിലേക്കായി ഒരു മിനി ബാറും ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒന്നിക്കുന്ന അവസരങ്ങളിലേക്കായി വീടിനുള്ളില്‍ ഒരു മിനി ബാറും ഒരുക്കിയിട്ടുണ്ട്. കുടുംബ ബംഗ്ലാവിന് സമീപമായി മറ്റൊരു വീട് കൂടി താരങ്ങള്‍ പണികഴിപ്പിക്കുന്നുണ്ട്. കുഞ്ഞിനൊപ്പം പുതിയ വീട്ടിലായിരിക്കും ഇരുവരും താമസിക്കുക.

            


 

Latest News