അബുദാബി- ക്രിക്കറ്റിനു പിന്നാലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലും രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോയും. യു.എ.ഇക്കെതിരെ അഞ്ച് ഗോളടിച്ച് അര്‍ജന്റീന ഒരുങ്ങിയ അബുദാബിയിലെ മത്സരത്തിലാണ് മെസ്സിയുടേയും രാഹുല്‍ ഗാന്ധിയുടെയും ആരാധകന്‍ രാഹുലിന്റെയും പോസ്റ്റര്‍ ഉയര്‍ത്തിയത്. നേരത്തെ ക്രിക്കറ്റ് മത്സരം സിഡ്‌നിയിലെ സ്‌റ്റേഡിയത്തിലും ഭാരത് ജോഡോ പോസ്റ്റര്‍ ഉയര്‍ത്തിയിരുന്നു.