Sorry, you need to enable JavaScript to visit this website.

ടിക് ടോക് ദേശസുരക്ഷക്ക് ഭീഷണിയെന്ന് എഫ്.ബി.ഐ

ഉപയോക്താക്കളിൽ സ്വാധീനം ചെലുത്താനും ഡാറ്റകൾ ചോർത്താനും ചൈനീസ് സർക്കാരിന് സാധിക്കും

ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ അമേരിക്കയിലെ ഉപയോഗവും പ്രവർത്തനങ്ങളും ദേശീയ സുരക്ഷക്ക് ആശങ്കകൾ ഉയർത്തുന്നതായി എഫ്.ബി.ഐ ഡയറക്ടർ ക്രിസ് വ്രേ. ഉപോയക്താക്കളിൽ സ്വാധീനം ചെലുത്താനും അവരുടെ ഫോണുകൾ നിയന്ത്രിക്കാനും വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിനെ ചൈനീസ് സർക്കാർ ഉപയോഗിക്കുമെന്നാണ് എഫ്.ബി.ഐ മുന്നറിയിപ്പ് നൽകുന്നത്. 
ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റാ ശേഖരണത്തിനും അൽഗോരിതം നിയന്ത്രിക്കുന്നതിനും ചൈനീസ് ഗവൺമെന്റിന് സാധിക്കും. ആപ്പിന്റെ ഉപയോഗത്തിലും പ്രവർത്തനങ്ങളിലും സ്വാധീനം ചെലത്താൻ അൽഗോരിതം ശുപാർശകളിലൂടെ കഴിയും. യു.എസ് ജനപ്രതിനിധികൾ മുമ്പാകെയാണ് എഫ്.ബി.ഐ മേധാവി ആശങ്കകൾ പങ്കുവെച്ചത്. 
ബൈറ്റ് ഡാൻസ് ഉടമസ്ഥതയിലുള്ള ജനപ്രിയ ആപ്പായ ടിക് ടോക് ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ഉപകരണങ്ങളിലെ സോഫ്റ്റ്‌വെയർ നിയന്ത്രിക്കാനും ചൈനക്ക് കഴിയും. 
ദേശീയ സുരക്ഷ അപകട സാധ്യതകൾ മുൻനിർത്തി ബൈറ്റ് ഡാൻസിൽ മുതൽമുടക്കുന്നതിൽനിന്ന് പിന്മാറാൻ  യു.എസ് ഗവൺമെന്റിന്റെ വിദേശ നിക്ഷേപ കമ്മിറ്റി (സിഎഫ്‌ഐയുഎസ്) 2020 ൽ ആവശ്യപ്പെട്ടിരുന്നു.  
ടിക് ടോക്കിന്റെ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ ഡാറ്റ പരിരക്ഷിക്കുന്നതിന് ദേശീയ സുരക്ഷ കരാറിലെത്താൻ ലക്ഷ്യമിട്ട് സിഎഫ്‌ഐയുഎസും ടിക് ടോക്കും മാസങ്ങളായി ചർച്ചകൾ നടത്തിവരികയാണ്.
യുഎസ് ഉപയോക്തൃ ഡാറ്റ കൂടുതൽ സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ താൽപര്യങ്ങൾ പൂർണമായി കണക്കിലെടുക്കുന്നതിനുമുള്ള സർക്കാരുമായി അന്തിമ കരാറിലേക്ക് നീങ്ങുകയാണെന്ന് ടിക് ടോക് എക്‌സിക്യൂട്ടീവ് വനേസ പാപ്പാസ് സെപ്റ്റംബറിൽ യു.എസ് കോൺഗ്രസിൽ വ്യക്തമാക്കിയിരുന്നു. 
സിഎഫ്‌ഐയുഎസ് നടത്തുന്ന അന്വേഷണത്തിൽ എഫ്.ബി.ഐയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന് ഏജൻസിയുടെ വിദേശ നിക്ഷേപ യൂനിറ്റ് അന്വേഷണ പ്രക്രിയയുടെ ഭാഗമാണെന്ന് എഫ്.ബി.ഐ മേധാവി മറുപടി നൽകി. പ്രശ്‌നം പരിഹരിക്കുന്നതിന് ഉണ്ടാക്കിയേക്കാവുന്ന ഏത് കരാറുകളിലും എഫ്.ബി.എയുടെ കണ്ടെത്തലുകൾ കണക്കിലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News