വയർലസ് ഇയർപ്ലഗ് ആപ്പുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത

സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും വയർലസ് ഇയർ പ്ലഗുകളുമായി ബന്ധിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പുകൾക്ക് സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ കഴിയുമെന്നും ഹാക്ക് ചെയ്യപ്പെടാൻ സാധ്യത കൂടുതലാണെന്നും വിദഗ്ധർ. 
ഇത്തരം ആപ്പുകൾക്ക് സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ കഴിയും. ബ്ലൂബഗ്ഗിംഗ് എന്ന  പ്രക്രിയയിലൂടെ ഒരു ഹാക്കർക്ക് കോളുകൾ വിളിക്കാനും കേൾക്കാനും സന്ദേശങ്ങൾ വായിക്കാനും അയക്കാനും നിങ്ങളുടെ കോൺടാക്റ്റുകൾ പരിഷ്‌കരിക്കാനും മോഷ്ടിക്കാനും കഴിയും. 
മൈക്രോഫോൺ ആക്‌സസ് പോലുള്ള സെൻസിറ്റീവ് അനുമതികൾ ആവശ്യമെങ്കിൽ മാത്രമേ ഉപയോക്താക്കൾ ഇത്തരം ആപ്പുകൾക്ക് നൽകാവൂ.  ട്രൂ വയർലസ് സ്റ്റീരിയോ (ടിഡബ്ല്യൂഎസ്) ഇയർപ്ലഗുകൾ എന്ന് വിളിക്കപ്പെടുന്ന ഇവയുമായി ലിങ്ക് ചെയ്തിരിക്കുന്ന ആപ്പുകൾക്ക് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും കണക്റ്റ് ചെയ്യുമ്പോഴും നിങ്ങൾ അനുമതി നൽകിയിട്ടില്ലെങ്കിലും നിങ്ങൾ പറയുന്നത് കേൾക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.  
മിക്ക ഉപയോക്താക്കളും അവരുടെ ബ്ലൂടൂത്ത് പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതിനാൽ സ്മാർട്ട് ഫോണുകൾ ഇത്തരത്തിലുള്ള ഹാക്കിംഗിന് കൂടുതൽ ഇരയാകും.  ഐഫോണുകൾ പോലെയുള്ള ഏറ്റവും സുരക്ഷിതമായ സ്മാർട്ട്‌ഫോണുകൾ പോലും ഇത്തരം ഹാക്കിംഗിന് ഇരയാകുന്നു.
എയർപോഡുകൾ അല്ലെങ്കിൽ ബീറ്റ്‌സ് ഹെഡ്‌സെറ്റുകൾ ഉപയോഗിക്കുമ്പോൾ ബ്ലൂടൂത്ത് ആക്‌സസ് ഉള്ള ഏതൊരു ആപ്പിനും സിരി, ഐ.ഒ.എസ് കീബോർഡ് ഡിക്‌റ്റേഷൻ എന്നിവയുമായുള്ള നിങ്ങളുടെ സംഭാഷണങ്ങളും റെക്കോർഡ് ചെയ്യാനാകുമെന്ന്  ആപ് ഡെവലപ്പർ ഗുയിൽഹെർമെ റാംബോ പറയുന്നു. മൈക്രോഫോൺ ആക്‌സസ് അനുമതി ചോദിക്കാതെയും മൈക്രോഫോൺ ശ്രവിക്കുന്നതായി യാതൊരു സൂചനയും നൽകാതെയും ആപ്പിന് ഇത് ചെയ്യാമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ആപ്പിളിനെ ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് ഐഒഎസ് 16.1, ഐപാഡ് ഒഎസ് 16 അപ്‌ഡേറ്റുകൾ വഴി അപകട സാധ്യത പരിഹരിച്ചു.
കണക്റ്റ് ചെയ്ത എയർപോഡുകൾ ഉപയോഗിച്ച് ഒരു ആപ്പിന് ഓഡിയോ റെക്കോർഡ് ചെയ്യാൻ കഴിഞ്ഞേക്കാമെന്ന് പ്രശ്‌നത്തിനുള്ള പരിഹാരങ്ങൾ പുറത്തിറക്കിയ ആപ്പിൾ അതിന്റെ സപ്പോർട്ട് പേജിൽ സമ്മതിക്കുകയും ചെയ്തു. 
ബ്ലൂടൂത്ത് ഓഫാക്കുക, ഉപയോഗിക്കാത്തപ്പോൾ ബ്ലൂടൂത്ത് ഉപകരണങ്ങൾ വിഛേദിക്കുക, ഉപകരണത്തിന്റെ സിസ്റ്റം സോഫ്റ്റ്‌വെയർ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക, പബ്ലിക് വൈഫൈ ഉപയോഗം പരിമിതപ്പെടുത്തുക, ഒരു അധിക സുരക്ഷ നടപടിയായി വി.പി.എൻ എന്നിവ ടി.ഡബ്ല്യൂ.എസ് ഉപകരണങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള വഴികളായി വിദഗ്ധർ നിർദേശിക്കുന്നു. 

Latest News