വിശാല്‍-അഭിനയ വിവാഹം  കെട്ടിടത്തിന്റെ പണി കഴിഞ്ഞ് മാത്രം 

ചെന്നൈ- ആക്ഷന്‍ ഹീറോ വിശാല്‍ നടി അഭിനയയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്ത വര്‍ഷം വിവാഹം ഉണ്ടായേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍  വിവാഹക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍. നടികര്‍ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന വേളയില്‍ മാത്രമാണ് താന്‍ വിവാഹത്തെ കുറിച്ച് ആലോചിക്കൂ എന്നാണ് വിശാല്‍ പറയുന്നത്. 3500ഓളം വരുന്ന അഭിനേതാക്കള്‍ക്കും നാടകകലാകാരന്മാര്‍ക്കും വേണ്ടിയാണ് കെട്ടിടം പണിയുന്നത്. ഇത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നും വിശാല്‍ പറയുന്നു. 2018ല്‍ ആണ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. അതേസമയം അഭിനയയെ വിവാഹം കഴിക്കുമോ എന്നതിനെക്കുറിച്ച് വിശാല്‍ പ്രതികരിച്ചിട്ടില്ല. നാടോടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് അഭിനയ. സംസാരിക്കാനോ ചെവി കേള്‍ക്കാനോ കഴിയില്ല.വിധിയെ മറികടന്ന് സ്വന്തം പ്രയത്‌നത്താല്‍ ജീവിതവിജയം നേടിയ അഭിനയ തെലുങ്കിലും മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ഐസക് ന്യൂട്ടണ്‍ സണ്‍ ഒഫ് ഫീലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തിയത്. വണ്‍ ബൈ ടു എന്ന ചിത്രത്തിലും മലയാളത്തില്‍  അഭിനയിച്ചു. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുമായി ഗോസിപ്പ് കോളങ്ങളില്‍ വിശാല്‍ നിറഞ്ഞു നിന്നതായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്ന് ആരാധകര്‍ ഉറപ്പിക്കുകയും ചെയ്തു.അപ്പോഴും വിശാല്‍ പ്രതികരിച്ചില്ല.

Latest News