ഡങ്കി ഷൂട്ടിംഗ് പുനരാരംഭിക്കുന്നു; ഷാരൂഖ് ഖാന്‍ ജിദ്ദയില്‍

ജിദ്ദ- അടുത്ത ബിഗ് ബജറ്റ് ചിത്രമായ ഡങ്കിയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിനായി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ജിദ്ദയിലെത്തി.
രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കിയില്‍ തപ്‌സിയാണ് നായിക. ജിയോ സ്റ്റുഡിയോ, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബൊമന്‍ ഇറാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
2023 ഡിസംബര്‍ 22ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ഡങ്കി റിലീസ് ചെയ്യും.

 

Latest News