Sorry, you need to enable JavaScript to visit this website.

ടീച്ചറിലെ കഥാപാത്രം കരിയറിലെ  ഏറ്റവും മികച്ചത് -അമല പോള്‍ 

കൊച്ചി- വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രം തന്റെ കരിയറിലെ  ഏറ്റവും മികച്ച കഥാപാത്രമാണെന്നു അമലാ പോള്‍ വ്യക്തമാക്കി. കൊച്ചിയില്‍ ടീച്ചര്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് താരം പ്രതികരിച്ചത്.
ത്രില്ലെര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം സമകാലിക സംഭവങ്ങളുമായി ഇഴചേരുന്നതും സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമായിരിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാജി കുമാര്‍ വ്യക്തമാക്കി. ചിത്രത്തിലെ നിര്‍മാണ പങ്കാളികളായ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസേട്ടി, ജോഷി തോമസ് , ലിയാ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ ചെമ്പന്‍ വിനോദ്, എം,മഞ്ജു പിള്ള, ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങരന്‍, അനുമോള്‍, മാല പാര്‍വതി,വിനീതാ കോശി എന്നിവരാണ് അഭിനയിക്കുന്നത്. തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന മലയാള ചിത്രം ടീച്ചര്‍ ഡിസംബര്‍ 2 നു സെഞ്ച്വറി ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു.
നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാന്നറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി റ്റി വി ഫിലിംസിന്റെ ബാന്നറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാര്‍, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍വിനോദ് വേണുഗോപാല്‍, കല അനീസ് നാടോടി, മേക്കപ്പ്അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ദീന്‍,സ്റ്റില്‍സ്ഇബ്സണ്‍ മാത്യു, ഡിസൈന്‍ ഓള്‍ഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍അനീവ് സുകുമാര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടര്‍അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, വിഎഫ്എക്സ്പ്രോമിസ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Latest News