ജീവിതത്തില്‍ പ്രണയിച്ചത്  ഒരിക്കല്‍ മാത്രം -അനുഷ്‌ക ഷെട്ടി 

ഹൈദരാബാദ്- ജീവിതത്തില്‍ ഒരേ ഒരു പ്രണയം മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി. എനിക്ക് ഏറ്റവും മനോഹരമായ ഒരു ബന്ധം ഉണ്ടായിരുന്നു. 2008ല്‍ ആയിരുന്നു ആ പ്രണയം. പക്ഷേ, ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയില്ല. കാരണം അതു വളരെ വ്യക്തിപരമായ കാര്യമാണ്. ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അവന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുമായിരുന്നു. പിരിയാമെന്നത് ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു. പക്ഷേ എന്നെ സംബന്ധിച്ച് അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി തുടരുന്നു. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്ന ദിവസം അതു തുറന്നുപറയും-ഇതായിരുന്നു  അനുഷ്‌കയുടെ വാക്കുകള്‍. പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നതാണ്.എന്നാല്‍ ഇരുവരും ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.

Latest News