VIDEO ബെറ്റ് വെച്ചയാളെ ഒമര്‍ ലുലു കണ്ടു, അഞ്ച് ലക്ഷം കൊടുക്കുന്ന ഫോട്ടോ ഇടാന്‍ സോഷ്യല്‍ മീഡിയ

കോഴിക്കോട്- ട്വന്റി20 ലോകകപ്പിന്റെ പേരില്‍ പന്തയം വെച്ച യുവാവിനെ കോഴിക്കോട്ടെത്തി കണ്ട് സംവിധായകന്‍ ഒമര്‍ ലുലു. ഒമറിനെ ബെറ്റ് വെക്കാന്‍ വെല്ലുവിളിച്ച നിഥിന്‍ നാരായണനോടൊപ്പമുള്ള ഫോട്ടോയും സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.
എന്നാല്‍ കാണുന്ന ഈ ചിത്രമല്ല വേണ്ടതെന്നും ബെറ്റ് വെച്ച അഞ്ച് ലക്ഷം കൊടുക്കുന്ന ചിത്രമാണ് കാണേണ്ടതെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചു.
പാകിസ്ഥാനെ തോല്‍പ്പിച്ച് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കിയതോടെയാണ് ഒമര്‍ ലുലുവിന്റെ ബെറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഫൈനലില്‍ പാകിസ്ഥാന്‍ ജയിക്കും എന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രവചനം. പാകിസ്ഥാന്‍ ജയിക്കണമെന്നാണ് തന്റെ ആ?ഗ്രഹമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 'ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..' എന്ന വല്ലുവിളിയുമായി നിഥിന്‍ എത്തിയത്. ഇതിന് ഒമര്‍ ലുലു സലുലു സമ്മതവും പറഞ്ഞു. ഇതാണ് ലുലുവിനെതിരെ ട്രോളുകള്‍ വര്‍ധിക്കാന്‍ കാരണം.

 

Latest News