ദമാം - സൗദി, ഖത്തര്‍ അതിര്‍ത്തിയിലെ സല്‍വ അതിര്‍ത്തി പോസ്റ്റില്‍ സൗദി ജവാസാത്ത് മേധാവി ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യയുടെ സന്ദര്‍ശനം. ലോകകപ്പ് മത്സരങ്ങളും പരിപാടികളും വീക്ഷിക്കാന്‍ ഖത്തറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജവാസാത്ത് നല്‍കുന്ന സേവനങ്ങള്‍ നേരിട്ട് വിലയിരുത്താനാണ് സല്‍വ അതിര്‍ത്തി പോസ്റ്റില്‍ ജവാസാത്ത് മേധാവി സന്ദര്‍ശനം നടത്തിയത്.
യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തിയാക്കാന്‍ സല്‍വ പോസ്റ്റില്‍ കൂടുതല്‍ ജവാസാത്ത് ഉദ്യോഗസ്ഥരെ നിയമിക്കുകയും സാങ്കേതിക ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ കഠിന പ്രയത്‌നം നടത്താന്‍ സല്‍വ അതിര്‍ത്തി പോസ്റ്റില്‍ സേവനമനുഷ്ഠിക്കുന്ന ജവാസാത്ത് ഉദ്യോഗസ്ഥരോട് ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ നിര്‍ദേശിച്ചു.