സാമ്പത്തിക മാന്ദ്യം പരിഗണിച്ച് അക്ഷയ്കുമാര്‍ 40 ശതമാനം വരെ  പ്രതിഫലം കുറച്ചു 

മുംബൈ-തികഞ്ഞ ഇന്ത്യക്കാരനാണ് താനെന്നും  2019ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിനായി അപേക്ഷിച്ചെങ്കിലും കോവിഡ് വന്നതോടെ നടപടികള്‍ക്ക് തടസം നേരിട്ടെന്നും നടന്‍ അക്ഷയ് കുമാര്‍ ഒരു ദേശീയ മാധ്യമം നടത്തിയ പരിപാടിയില്‍ വെളിപ്പെടുത്തി. 
ഒന്‍പത് വര്‍ഷം മുമ്പ് അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചിരുന്നു. ഇതില്‍ വ്യാപകമായ വിമര്‍ശനം അക്ഷയ് കുമാറിന് നേരെ ഉയര്‍ന്നിരുന്നു. ഇതാദ്യമായാണ് ഈ വിഷയത്തില്‍ നടന്‍ പ്രതികരിച്ചത്.
പൗരത്വവുമായി ബന്ധപ്പെട്ടുണ്ടായ പ്രതികരണങ്ങള്‍ വേദനിപ്പിക്കുന്നതായിരുന്നു. സിനിമകള്‍ പരാജയപ്പെട്ടതുള്‍പ്പെടെ പല കാരണങ്ങളും കൊണ്ടാണ് കനേഡിയന്‍ പൗരത്വം സ്വീകരിക്കേണ്ടി വന്നത്. അധികം വൈകാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട് തനിക്ക് ലഭിക്കുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. സാമ്പത്തിക മാന്ദ്യം പരിഗണിച്ച് 40 ശതമാനം വരെ താന്‍ പ്രതിഫലം കുറച്ചതായും നടന്‍ വെളിപ്പെടുത്തി


 

Latest News