ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം  ഉറപ്പ്, സംവിധായകന്‍ രാജമൗലി

ഹൈദരാബാദ്- ലോകമെങ്ങും പണം വാരിയ ആര്‍ആര്‍ആര്‍ സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. സംവിധായകന്‍ എസ് എസ് രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ആഗോള സിനിമാപ്രേമികള്‍ക്കിയില്‍ സ്വീകാര്യത നേടിയ ആര്‍ആര്‍ആര്‍ 2ന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളാണ് ആരംഭിച്ചത്.
കഥാകൃത്തായ വി വിജയേന്ദ്ര പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും എഴുത്ത്. കഥയില്‍ അദ്ദേഹം വര്‍ക്ക് ചെയ്യുകയാണെന്നും ഞങ്ങള്‍ ഇതിനെക്കുറിച്ച് സംസാരിച്ചെന്നും രാജമൗലി പറഞ്ഞു. ഷിക്കാഗോയില്‍ നടന്ന സ്പെഷല്‍ ഷോയ്ക്കു ശേഷമായിരുന്നു സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 1112.5 കോടിയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്.

Latest News