സ്‌നേഹയും പ്രസന്നയും  ശരിക്കും വഴി പിരിഞ്ഞോ? 

ഹൈദരാബാദ്- തെന്നിന്ത്യയിലെ സെലിബ്രിറ്റി ദമ്പതികളാണ് നടി സ്‌നേഹയും പ്രസന്നയും. താരവിവാഹം ആളുകള്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ലെന്ന് വിവാഹ വാര്‍ത്തകള്‍ക്കൊപ്പം വരുന്ന സോഷ്യല്‍ മീഡിയ കമന്റുകളില്‍ വ്യക്തം. അധികം ആയുസുണ്ടാവില്ലെന്ന് കുറിക്കാനാണ് പലര്‍ക്കും ഇഷ്ടം. സ്‌നേഹ-പ്രസന്ന താര ദമ്പതികള്‍ക്കിടയില്‍ കാര്യങ്ങള്‍ അത്ര ശരിയല്ലെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. വിവാഹമോചനത്തിലേക്ക് എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ശരിക്കുംമ വിഷമിപ്പിച്ചു. മനോഹര ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഇരുവരും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവരുടെ കെമിസ്ട്രി ആരെയും അസൂയപ്പെടുത്തുന്നതാണെന്നാണ് ഫാന്‍സ് പറയുന്നത്. അങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെയാണ് സ്‌നേഹയുടെ സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായി. 
കുറച്ച് ദിവസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ സ്‌നേഹ തന്നെ പ്രസന്നയുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ക്ക് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് താരം അത് വ്യക്തമാക്കിയത്. ട്വിന്നിങ്ങ് 'ട്വിനിംഗ്... ഹാപ്പി വീക്കെന്‍ഡ്' എന്നായിരുന്നു പോസ്റ്റില്‍.
2012ല്‍ വിവാഹിതരായ സ്‌നേഹക്കും പ്രസന്നക്കും രണ്ട് കുട്ടികളുണ്ട്. 2009-ല്‍ ത്രില്ലര്‍ ചിത്രമായ അച്ചബേഡുവിലാണ് പ്രസന്നയും സ്‌നേഹയും ബിഗ് സ്‌ക്രീനില്‍ ജോഡികളായി എത്തുന്നത്. ഷൂട്ടിംഗിനിടെ ഇവര്‍ പരസ്പരം പ്രണയത്തിലായിരുന്നു. 2011 നവംബര്‍ 9-നാണ് പ്രസന്ന ഇവരുടെ വിവാഹം പ്രഖ്യാപിച്ചത്. താനും സ്‌നേഹയും മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ഉടന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്നായിരുന്നു പ്രസന്ന പറഞ്ഞത്. തല്‍ക്കാലം പിരിയുന്നില്ലെന്നാണ് താരം നിലപാട് വ്യക്തമാക്കിയത്. 


 

Latest News