അല്‍ ബെയിക് ഖത്തറില്‍; ആദ്യ ദിവസം വന്‍ജനക്കൂട്ടം, നീണ്ട ക്യൂ

ദോഹ- കാത്തിരിപ്പുകള്‍ക്ക് വിരാമം. ഭക്ഷണ പ്രിയരുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ അല്‍ ബെയിക് ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ മെസ്സില മെട്രോ സ്‌റ്റേഷന് സമീപമുള്ള വിശാലമായ ഏരിയയില്‍ സ്വദേശികളും വിദേശികളുമടങ്ങുന്ന വമ്പിച്ച ജനക്കൂട്ടമാണ് ആദ്യ ദിവസം തന്നെ തടിച്ചുകൂടിയത്. അല്‍ ബെയികിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന കാഴ്ച ഖത്തറില്‍ പുതുമയുള്ളതായിരുന്നു.

സൗദി അറേബ്യയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡായ അല്‍ ബെയിക് ഈ വര്‍ഷം  അഞ്ച് മൊബൈല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

 

Latest News