ഒട്ടകം കടിച്ചുപരിക്കേല്‍പ്പിച്ചു; യുവാവിന് നഷ്ടമായ സംസാര ശേഷി തിരിച്ചുകിട്ടി

ബുറൈദ- ഒട്ടകം കടിച്ചുപരിക്കേല്‍പ്പിച്ച് സംസാര ശേഷി നഷ്ടപ്പെട്ട യുവാവ് വിദഗ്ധ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. 37 വയസ്സ് പ്രായമുള്ള യുവാവിനാണ് ഒട്ടകത്തിന്റെ കടിയേറ്റ് ഏതാനും മാസം സംസാര ശേഷി നഷ്ടപ്പെട്ടത്. അല്‍റാസ് ജനറല്‍ ആശുപത്രയിലെ ചികിത്സയില്‍ ഇദ്ദേഹം പൂര്‍ണ സുഖം പ്രാപിച്ചുവരികയാണ്.
നബ്ഹാനിയയിലെ ഫാമില്‍ വെച്ചാണ് യുവാവിനെ ഒട്ടകം കടിച്ചത്. കഴുത്തിന് കടിയേറ്റതിനാല്‍ പരിക്ക് ഗുരുതരമായിരുന്നു. ഒട്ടകത്തിന്റെ പല്ല് തറച്ചതിനാലാണ് സംസാര ശേഷി നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിന്റെ നട്ടെല്ലിനും പരിക്കേറ്റിരുന്നു.

 

Latest News