Sorry, you need to enable JavaScript to visit this website.

ബ്രോഡ്കാസ്റ്റ് പ്രൊമി 2022 അവാര്‍ഡ്: മികച്ച സംരംഭമായി 360 റേഡിയോ

ബെസ്റ്റ് റേഡിയോ ഇനിഷ്യറ്റീവ് അവാര്‍ഡുമായി 360 റേഡിയോ ടീം
ബെസ്റ്റ് റേഡിയോ ഇനിഷ്യറ്റീവ് അവാര്‍ഡുമായി 360 റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ബിഞ്ചു കൊച്ചുണ്ണി.

ദുബായ്-  ബ്രോഡ്കാസ്റ്റ് പ്രൊമിയുടെ  2022  വര്‍ഷത്തെ ബെസ്റ്റ് റേഡിയോ ഇനിഷ്യറ്റീവ് അവാര്‍ഡ്  360 റേഡിയോക്ക്. ബ്രോഡ് കാസ്റ്റ് പ്രൊമിയുടെ  പന്ത്രണ്ടാമത് സമ്മിറ്റ്  അവാര്‍ഡ്‌സ് ചടങ്ങിലാണ്  മാധ്യമ മേഖല   മികച്ചതും വ്യത്യസ്തവും പുതുമയുള്ളതുമാക്കാന്‍   ശ്രമിക്കുന്ന  22  പ്രമുഖ  സ്ഥാപനങ്ങളെ  ആദരിച്ചത്.  പരമ്പരാഗത പ്രക്ഷേപണം മുതല്‍  ഡിജിറ്റല്‍ മീഡിയ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളെയായിരുന്നു പരിഗണിച്ചത്.  എ.ആര്‍ റഹ്മാന്റെ  ഫിര്‍ദൗസ് സ്റ്റുഡിയോ, സ്റ്റാര്‍സ്‌പ്ലേ,  അല്‍ അറബിയ  ടിവി നെറ്റ്‌വര്‍ക്ക്, ZEE5 ഗ്ലോബല്‍ എന്നീ മാധ്യമ സ്ഥാപനങ്ങളും വ്യത്യസ്ത വിഭങ്ങളില്‍  അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട് .

ദുബായ് മീഡിയ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, ദുബായ് പ്രൊഡക്ഷന്‍ സിറ്റി എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍ മജീദ് അല്‍ സുവൈദി മുഖ്യാതിഥിയായിരുന്നു. ബ്രോഡ്കാസ്റ്റ്‌പ്രോ മിഡില്‍ ഈസ്റ്റ് & സാറ്റലൈറ്റ്‌പ്രോ മിഡില്‍ ഈസ്റ്റ് എഡിറ്ററും സിപിഐ ട്രേഡ് മാനേജിംഗ് പാര്‍ട്ണറുമായ വിജയ ചെറിയാന്‍ , CPI  ട്രേഡ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ റാസ് ഇസ്ലാം എന്നിവര്‍ സംസാരിച്ചു.

പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി,വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും പ്രവാസികള്‍ക്കും വിജ്ഞാനവും വിനോദവും പകരുന്ന   ഗള്‍ഫിലെ  ആദ്യ സ്‌റ്റേഷനാണ്  360 റേഡിയോ.  ഇംഗ്ലീഷ്, മലയാളം  ഭാഷകളില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഫ്രീക്വന്‍സി പരിമിധികളില്ലാതെ   മൊബൈല്‍ ഫോണുകളിലൂടെയും മറ്റും കേള്‍വിക്കാരന്റെ സൗകര്യത്തിനനുസരിച്ച്  എവിടെ നിന്നുംകേള്‍ക്കാനും റെക്കോര്‍ഡ് ചെയ്യാനും  ഡിജിറ്റല്‍  ലോകത്തെ പുത്തന്‍ ട്രന്‍ഡുകളും സൗകര്യങ്ങളും 360 റേഡിയോയിലൂടെ അനുഭവിക്കാനാകും . കൂടുതല്‍ അറിയാന്‍  www.360.radio  വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.360radiouae   എന്ന ആപ് വഴി മൊബൈല്‍ ഫോണുകളിലൂടെയും പരിപാടികള്‍ ആസ്വദിക്കാം.
 
 

 

 

Latest News