യു.എ.ഇയില്‍ രണ്ടു ദിവസം മൂടല്‍മഞ്ഞിന് സാധ്യത

അബുദാബി- യു.എ.ഇയില്‍ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. അന്തരീക്ഷം ഈര്‍പ്പമുള്ളതായിരിക്കും, ചില തീരപ്രദേശങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. കാഴ്ചപരിധി കുറഞ്ഞേക്കുമെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നേരിയ കാറ്റു വീശും. തീരപ്രദേശ മേഖലകളില്‍ പുലര്‍ച്ചെ 1.30 മുതല്‍ കാഴ്ചപരിധി കുറയുമെന്നാണു റിപ്പോര്‍ട്ട്.

 

Tags

Latest News