ദന്തഡോക്ടറുടെ മരണം: അഞ്ചു പേര്‍ അറസ്റ്റില്‍

കാസര്‍കോട്- ബദിയടുക്കയിലെ ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഡോക്ടറെ ക്ലിനിക്കിലെത്തി ഭീഷണിപ്പെടുത്തിയവരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിക്കുന്ന യുവതിയുടെ ബന്ധുവിനെയുള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ചികിത്സ തേടിയെത്തിയ യുവതിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഒരു സംഘം ഡോക്ടറെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് രണ്ട് ദിവസത്തോളം ഡോക്ടറെ കാണാതായതോടെ ഭാര്യ ബദിയടുക്ക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Latest News