മേയറുടെ കത്ത് വിവാദം വിജിലന്‍സ് അന്വേഷിക്കും

തിരുവനന്തപുരം- കത്ത് വിവാദത്തില്‍ തിരുവന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും പാര്‍ലമന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍ അനിലിന്റെയും കത്തുകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് മേധാവിക്ക് നിര്‍ദേശം. വിഷയത്തില്‍ നാല് പരാതികളാണ് വിജലന്‍സിന് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് വിജലന്‍സ് മേധാവി മനോജ് എബ്രഹാം അന്വേഷണത്തിന് ഉത്തരവിറക്കിയത്.

വിജലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്.പി. കെ ഇ ബൈജു ആയിരിക്കും അന്വേഷണത്തിന്റെ നേതൃത്വം നല്‍കുക. ഏതെങ്കിലും തരത്തിലുള്ള അഴിമതിക്കുള്ള നീക്കത്തിന്റെ ഭാഗമാണോ കത്ത്, പിന്‍വാതിലില്‍ നിയമനവുമായി ബന്ധമുണ്ടോ എന്നിവയാണ് പ്രാഥമികമായി പരിശോധിക്കുക. പരാതിക്കാരോട് മൊഴി രേഖപ്പെടുത്താന്‍ എസ്. പിയുടെ മുന്നില്‍ എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ജി.എസ് ശ്രീകുമാര്‍ അടക്കമുള്ളവരാണ് പരാതിക്കാര്‍.

 

Latest News