ശ്രീനിവാസന്‍ വധം: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ 37 ആയി

പാലക്കാട്- ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി പ്രതിയില്‍. പോപ്പുലര്‍ ഫ്രണ്ട് മുന്‍ കുലുക്കല്ലൂര്‍ ഏരിയാ സെക്രട്ടറി കുലുക്കല്ലൂര്‍ തോട്ടിങ്ങല്‍ സെയ്താലി(37), സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പട്ടാമ്പി കൊപ്പം കരിങ്ങനാട് കൂട്ടിലിങ്കല്‍ത്തൊടി റഷീദ്(40) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 37 ആയി.
തെളിവ് നശിപ്പിക്കല്‍, കൃത്യത്തില്‍ പങ്കെടുത്തവരെ ഒളിവില്‍ കഴിയാന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങളാണ് രണ്ടു പേര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ സെയ്താലിയും റഷീദും യഥാക്രമം 46, 47 പ്രതികളാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് മേലാമുറിയില്‍ സ്വന്തം വ്യാപാരസ്ഥാപനത്തിലിരിക്കുമ്പോഴാണ് ശ്രീനിവാസനെ മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തലേന്ന് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

Latest News