ജിദ്ദ - ജിദ്ദ നഗരസഭക്കു കീഴിലെ അസീസിയ ബലദിയ പരിധിയില്‍ വഴിവാണിഭക്കാര്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ച ഏഴു ടണ്ണിലേറെ പച്ചക്കറികളും പഴവര്‍ഗങ്ങളും നഗരസഭാധികൃതര്‍ ഒരാഴ്ചക്കിടെ പിടിച്ചെടുത്തു. തെരുവു കച്ചവടക്കാരുടെ 25 സ്റ്റാളുകളും ഉന്തുവണ്ടികളും പിടിച്ചെടുത്ത് പ്രദേശങ്ങള്‍ ശുചീകരിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം തബൂക്ക് നഗരസഭ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 937 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. പരിശോധനകള്‍ക്കിടെ ഉപയോഗശൂന്യമായ 184 കിലോ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമ ലംഘനങ്ങള്‍ക്ക് 283 സ്ഥാപനങ്ങള്‍ക്ക് വാണിംഗ് നോട്ടീസ് നല്‍കി. നഗരസഭാ, പരിസ്ഥിതി ആരോഗ്യ വ്യവസ്ഥകളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞ മാസം വ്യാപാര സ്ഥാപനങ്ങളില്‍ 4,631 ഫീല്‍ഡ് പരിശോധനകളാണ് തബൂക്ക് നഗരസഭ നടത്തിയത്.






