അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കുമെന്ന് ജയസൂര്യയും പ്രജേഷ് സെന്നും

ഷാര്‍ജ- പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലൂടെ ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ്  താമരശ്ശേരിയുടെ  ജീവിതം സിനിമയാക്കുമെന്ന്  സംവിധായകന്‍  പ്രജേഷ്  സെന്നും  നടന്‍ ജയസൂര്യയും അറിയിച്ചു. ഷാര്‍ജ പുസ്തകോത്സവത്തില്‍ അഷ്‌റഫ്  താമരശ്ശേരിയെക്കുറിച്ചുള്ള ദ ലാസ്റ്റ് ഫ്രണ്ട് എന്ന പുസ്തകം പ്രകാശനം ചെയ്ത വേദിയിലായിരുന്നു പ്രഖ്യാപനം.

കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ അഷ്‌റഫ് താമരശ്ശേരി ഒന്നരപതിറ്റാണ്ടിലേറെയായി അജ്മാനിലാണ് പ്രവര്‍ത്തിക്കുന്നത്. യുഎഇയില്‍ മരിച്ച രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇദ്ദേഹം മുന്‍കൈയെടുത്ത് ഇതിനകം നാട്ടിലെത്തിച്ചു. പ്രവാസി ഭാരതീയ സമ്മാനത്തിന് അര്‍ഹനായ അഷ്‌റഫ് താമരശ്ശേരിയുടെ  ജീവിതാനുഭവങ്ങളാണ്  സിനിമയാക്കുമെന്ന് ജയസൂര്യയും പ്രജേഷ് സെന്നും പ്രഖ്യാപിച്ചിരിക്കുന്നത്.
അന്തരിച്ച മുന്‍ ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജീവിതം പ്രജേഷ് സെന്‍ സിനിമയാക്കിയപ്പോള്‍ ജയസൂര്യ ആയിരുന്നു നായകന്‍. മുരളി എന്ന ബിസിനസുകാരന്റെ ജീവിതാനുഭവങ്ങള്‍  വെള്ളം എന്ന സിനിമയിലൂടെ പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി സ്‌ക്രീനിലെത്തിച്ചു.  ഇരുചിത്രങ്ങളും വന്‍ വിജയമായിരുന്നു.

 

Latest News