ഇന്നു മുതല്‍ ദോഹ മെട്രോ 21 മണിക്കൂര്‍ സര്‍വീസ്; പുലര്‍ച്ചെ മൂന്ന് മണി വരെ

ദോഹ- ഇന്നു മുതല്‍ ലോകകപ്പ് കഴിയുന്നതുവരെ ദോഹ മെട്രോ രാവിലെ 6 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ 21 മണിക്കൂര്‍ സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. വെളളിയാഴ്ചകളില്‍ രാവിലെ 9 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെയായിരിക്കും സേവനം. ഹയ്യാ കാര്‍ഡുളള സ്വദേശികള്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമൊക്കെ സൗജന്യസവനമാണ് മെട്രോ നല്‍കുന്നത്.
ഫിഫ 2022 ലോകകപ്പ് ഖത്തറിനായി രാജ്യത്തേക്കെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്യാനായി ലോകപ്പിന്റെ ഉജ്ജ്വലമായ നിറങ്ങളില്‍ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്  മെട്രോ സ്‌റ്റേഷനുകള്‍ . രാജ്യത്തെ 37 മെട്രോ സ്‌റ്റേഷനുകളും സന്ദര്‍ശകരെ സ്വീകരിക്കാന്‍ പൂര്‍ണസജ്ജമാണ്.

 

Latest News