ചരിത്ര ജാലകം തുറന്ന സർഗശാല

പ്രവാസ ജീവിതത്തിന്റെ വിരസതകൾ അറിയാതെ ഒഴിവുദിവസങ്ങളുടെ പ്രഭാതങ്ങളാണ് ഇത്തരം ചരിത്ര പഠനങ്ങൾക്കും ചർച്ചകൾക്കും മാറ്റിവെച്ചിരിക്കുന്നത്. മാസത്തിൽ ഒന്നോ രണ്ടോ ആഴ്ചകൾ അങ്ങനെ  മാറ്റിവെക്കുന്നു. വ്യവസ്ഥാപിതമായ ഒരു സംവിധാനം എന്ന പോലെ വ്യക്തമായ സിലബസും പാഠ്യരീതികളും പരീക്ഷകളും നടന്നുവരുന്നു.

ന്യൂക്‌ളിയ '22 - സ്വത്വ രാഷ്ട്രീയത്തിന്റെ അകക്കാമ്പ് ചർച്ച ചെയ്യപ്പെട്ട ഖനന ശാലയായിരുന്നു. ചരിത്ര തൽപരരായ നൂറോളം പഠിതാക്കൾ രണ്ടു ദിനങ്ങളിലായി മുഴുവൻ സമയ പ്രതിനിധികളായി പങ്കെടുത്ത സർഗശാല. രാഷ്ട്രീയ ചരിത്ര പഠനവേദികളിൽ വേറിട്ടൊരു അനുഭവമായിരുന്നു ന്യൂക്‌ളിയ '22. 
ഫോറം ഫോർ ഇ്വന്നാവേറ്റൃവ് തോട്‌സിനു കീഴിൽ കഴിഞ്ഞ ആറുവർഷത്തോളമായി ജിദ്ദയിൽ നടന്നുവരുന്ന ചരിത്ര പഠന ഗവേഷണ സംവിധാനമാണ് ഫിറ്റ് റിസർച്ച് ആന്റ്് സ്റ്റഡീസ്.  നാല് ബാച്ചുകളിലായി നാന്നൂറോളം പഠിതാക്കളുണ്ട് ഈ സംവിധാനത്തിന് കീഴിൽ.
പുനർവായനകൾ തിരസ്‌കരിക്കപ്പെടുന്ന കാലത്ത് തനത് രാഷ്ട്രീയ ചരിത്രം പഠനത്തിനു വിധേയമാക്കുക, അത് മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ ദൗത്യം. ചരിത്ര യാഥാർഥ്യങ്ങളെ വളച്ചൊടിച്ച് പുതിയൊരു സാങ്കൽപിക ലോകം കെട്ടിപ്പടുക്കാൻ ഫാസിസ്റ്റുകൾ തുനിഞ്ഞിറങ്ങിയ കാലത്ത് തങ്ങളുടെ സ്വത്വത്തെ സദൃഢമാക്കാൻ ചരിത്രങ്ങളിലേക്കുള്ള എത്തിനോട്ടം അനിവാര്യമാണ്. അത് തങ്ങളുടെ ആത്മാഭിമാനത്തെ കൂടുതൽ ശക്തിയോടെ ഉയർത്തിക്കാണിക്കാനുള്ള ആർജവം നേടിയെടുക്കുവാൻ സഹായിക്കും.ചരിത്ര ബോധമില്ലാത്ത ഒരു ജനതക്കും നിലനിൽക്കാനാവില്ല. തങ്ങളുടെ അസ്തിത്വത്തെയും പൗരത്വത്തെയും ചോദ്യംചെയ്യുന്ന കാലത്ത് ഇന്നലെകളെ ചൂണ്ടിക്കാണിച്ച് സധൈര്യം നിലനിൽക്കാൻ പുതിയ തലമുറക്കാവണം.
പ്രവാസ ജീവിതത്തിന്റെ വിരസതകൾ അറിയാതെ ഒഴിവുദിവസങ്ങളുടെ പ്രഭാതങ്ങളാണ് ഇത്തരം ചരിത്ര പഠനങ്ങൾക്കും ചർച്ചകൾക്കും മാറ്റിവെച്ചിരിക്കുന്നത്. മാസത്തിൽ ഒന്നോ രണ്ടോ ആഴ്ചകൾ അങ്ങനെ  മാറ്റിവെക്കുന്നു. വ്യവസ്ഥാപിതമായ ഒരു സംവിധാനം എന്ന പോലെ വ്യക്തമായ സിലബസും പാഠ്യരീതികളും പരീക്ഷകളും നടന്നുവരുന്നു. 
മുസ്‌ലിം രാഷ്ട്രീയ ചരിത്രം മദീനയിൽ നിന്നാണ് ആരംഭിക്കുന്നത്. തനത് ജനാധിപത്യത്തിന്റെയും നീതി നിർവഹണത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങളാണ് മദീന പകർന്നു നൽകുന്നത്. ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങൾക്കുപിന്നിൽ പ്രയത്‌നിച്ച മുസ്‌ലിം ലോക രാഷ്ട്രീയത്തിന്റെ ചരിത്രവും ഇന്ത്യൻ രാഷ്ട്രീയവും കടന്ന് ആധുനിക കാലത്തെ രാഷ്ട്രീയ ചിട്ടവട്ടങ്ങൾ വരെ ഈ സംവിധാനത്തിന് കീഴിൽ ചർച്ച ചെയ്യപ്പെടുന്നു. പാർട്ടിയുടെ ദർശനവും നേതാക്കളുടെ ചരിത്രവും വിശകലനം ചെയ്യപ്പെടുന്നു.
നാലാമത് ബാച്ചിന്റെ പഠനങ്ങളുടെ സൈദ്ധാന്തിക ഭാഗങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ചർച്ച ചെയ്യപ്പെട്ടത്. തുടർ പഠനങ്ങളും ചർച്ചകളും ഡസേർട്ടേഷനും ഇനിയുള്ള രണ്ടു വർഷ കാലയളവിൽ നടക്കും. അവസാനം മൂല്യനിർണയവും കോൺവെക്കേഷനും.  ഫിറ്റ് റിസർച്  സ്റ്റഡീസ് ഡയറക്റ്റർ ശരീഫ് സാഗർ നാട്ടിൽനിന്നും നേരിട്ടെത്തിയാണ് ക്യാമ്പ് നയിച്ചത്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമാണ് ശരീഫ് സാഗർ. അദ്ദേഹമെഴുതിയ 'ഷേറെ കേരള' പുസ്തകം ക്യാമ്പിന്റെ സമാപനവേദിയിൽ പ്രകാശനം ചെയ്യപ്പെട്ടു. കേരളീയ മുസ്‌ലിം നവോത്ഥാന നായകൻ കെ.എം. സീതി സാഹിബിന്റെ ജീവ ചരിത്രമാണ് 'ഷേറെ കേരള'. ജിദ്ദയിലെ സാംസ്‌കാരിക പ്രവർത്തകനും ഫിറ്റ് സഹയാത്രികനുമായ അൻവർ വണ്ടൂർ രചിച്ച 'മരുഭൂമിയിലെ മഴയടയാളങ്ങൾ' എന്ന പുസ്തകവും അതേ സദസ്സിൽ പ്രകാശനം ചെയ്തു.
പുസ്തകങ്ങളും വായനയും ചിന്തകളും ചർച്ചകളുമായി രണ്ടു ഒഴുവു ദിനങ്ങൾ ധന്യമാക്കിയതിന്റെ നിർവൃതിയിലാണ് ഓരോ പ്രതിനിധിയും. സ്ത്രീകളടക്കം നൂറോളം പേർ പങ്കെടുത്തു. കോഴ്സിന് രജിസ്റ്റർ ചെയ്ത പഠിതാക്കൾക്കു പുറമെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുത്തു. 

Latest News