അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ച കേസ്; സംവിധായകക്ക് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരം- സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കരാര്‍ ഒപ്പിട്ട ശേഷം അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ സംവിധായകയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ഇത്തരം പ്രവൃത്തികളെക്കുറിച്ച് ശരിയായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. യുവതിയില്‍ നിന്ന് പ്രതികള്‍ ഒപ്പിട്ട് വാങ്ങിയ കരാര്‍ ഫോം വീണ്ടെടുക്കാന്‍ ഉള്‍പ്പെടെ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
നഗ്‌നചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികള്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയും ഒപ്പം മറ്റൊരു സിനിമയില്‍ അഭിനയിച്ച യുവാവും കോടതിയെ സമീപിച്ചത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹൂദ്ദീന്‍, വിനു മുരളി എന്നിവര്‍ കോടതിയില്‍ ഹാജരായി.

 

Latest News