ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ഉംറ അനുമതി പ്രാബല്യത്തില്‍; ഖത്തറില്‍ പോകാതെ നേരിട്ടുവരാം

മക്ക - ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്നവര്‍ക്കുള്ള ഉംറ, സിയാറത്ത് അനുമതി മുതല്‍ പ്രബല്യത്തില്‍ വന്നു. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ സൗജന്യ വിസയാണ് അനുവദിക്കുന്നത്. എന്നാല്‍ ഇവര്‍ സൗദിയിലെത്തുന്നതിനു മുമ്പായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് നേടല്‍ നിര്‍ബന്ധമാണ്. സൗദി വിസാ പ്ലാറ്റ്‌ഫോം വഴി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ലഭിക്കും.
ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്. കാലാവധിക്കുള്ളില്‍ ഈ വിസയില്‍ എത്ര തവണയും സൗദിയില്‍ വന്നപോകാവുന്നതാണ്. ഹയ്യാ വിസ നേടുന്നവര്‍ ആദ്യം ഖത്തറില്‍ പ്രവേശിക്കണമെന്ന് നിബന്ധനയുമില്ല. ലോകകപ്പിനിടെ സൗദി അറേബ്യ സന്ദര്‍ശിക്കാനും കുറഞ്ഞ ചെലവില്‍ സൗദിയില്‍ താമസിക്കാനുമുള്ള അവസരമാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ ഒരുക്കിയിരിക്കുന്നത്.

 

Latest News