കൊച്ചി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് ഇരുപത് വര്‍ഷം തടവ്. ഭൂതത്താന്‍കെട്ട് പിണ്ടിമന പൂച്ചകുത്ത് കാത്തിര വിളയില്‍ വീട്ടില്‍ ബിനു (32) വിനാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജ് പി.വി.അനീഷ് കുമാര്‍ ശിക്ഷ വിധിച്ചത്.
2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് കാത്ത് നിന്ന പെണ്‍കുട്ടിയെ സ്‌കൂളിലാക്കാമെന്ന് പറഞ്ഞ് പ്രതി കാറില്‍ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ.എ.സിന്ധു, അഡ്വ. പി.ആര്‍.ജമുന എന്നിവര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. അന്വേഷണ സംഘത്തില്‍ കോതമംഗലം ഇന്‍സ്‌പെക്ടറായിരുന്ന അഗസ്റ്റിന്‍ മാത്യു, എ.എസ്.ഐ മാരായ വി.എം.രഘുനാഥന്‍, റ്റി.എം.ഇബ്രാഹിം, എസ്.സി.പി.ഒ റ്റി.പി.ആമിന എന്നിവരാണ് ഉണ്ടായിരുന്നത്.






