ബോക്‌സിംഗ് പഠിക്കാനെത്തിയ പെണ്‍കുട്ടിക്ക് പീഡനം; പരിശീലകന്‍ അറസ്റ്റില്‍

കൊച്ചി-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ബോക്‌സിംഗ് പരിശീലകന്‍ അറസ്റ്റില്‍. തൃശൂര്‍ വടമ കൂനംപറമ്പ് ഭാഗത്ത് ചേര്യക്കരവീട്ടില്‍ ജിയോ (34) നെയാണ് ചെങ്ങമനാട് പോലീസ് പിടികൂടിയത്.
ബോക്‌സിംഗ് പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അത് കാണിച്ച് ഭീഷണിപ്പെടുത്തിയും ഇയാള്‍ ഉപദ്രവിച്ചു. എസ്.ഐ ഷാജി.എസ്.നായര്‍, എ.എസ്.ഐ എ.ബി സിനു മോന്‍ , സി.പി.ഒ കെ.ബി.സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

 

Latest News