കൊച്ചിയില്‍ സ്വര്‍ണക്കടത്തിന് പുതിയ രൂപം, മദ്യക്കുപ്പിയോടൊപ്പം മിശ്രിതം

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ സ്വര്‍ണ കള്ളക്കടത്തിന് പുതിയ രൂപം. മദ്യകുപ്പി യോട് ചേര്‍ത്ത് ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ബ്ലാക്ക് ലേബല്‍ വിദേശമദ്യത്തിന്റെ കുപ്പിയോട് ചേര്‍ത്താണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.
ദുബായില്‍നിന്ന്  എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് സ്വര്‍ണം കൊണ്ടുവന്നത് . 23,79,433 രൂപ വിലവരുന്ന 502 . 52 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് പിടികൂടിയത്. മദ്യകുപ്പി യോട് ചേര്‍ത്ത് പ്രത്യേക കവറിലാക്കി ഒളിപ്പിച്ചിരുന്ന മിശ്രിതത്തില്‍ നിന്നാണ് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. ഗ്രേ നിറത്തിലുള്ള ടേപ്പ് മദ്യ കുപ്പിയുടെ മുകളില്‍ ചുറ്റിയിരിക്കുന്നത് കണ്ടപ്പോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന് സംശയം തോന്നിയത്.

 

 

Latest News