രാജകുമാരനെന്ന് അവകാശപ്പെട്ട് യുവതിയെ കബളിപ്പിച്ച പ്രതിക്ക് മൂന്ന് വര്‍ഷം ജയില്‍

കുവൈത്ത് സിറ്റി - ഗള്‍ഫ് രാജകുമാരനാണെന്ന് സ്വയം അവകാശപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി കുവൈത്തി യുവതിയെ കബളിപ്പിച്ച് വന്‍തുക തട്ടിയെടുത്ത യുവാവിനെ കുവൈത്ത് കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ആള്‍മാറാട്ടം നടത്തി വിവാഹ വാഗ്ദാനം നല്‍കിയ പ്രതി, ലാഭം ലഭിക്കുന്ന ബിസിനസ് പദ്ധതിയില്‍ മുതല്‍ മുടക്കാനെന്ന വ്യാജേന യുവതിയില്‍ നിന്ന് 84,000 കുവൈത്തി ദീനാര്‍ (2,71,000 ഡോളര്‍) തട്ടിയെടുത്തെന്നാണ് കേസ്.

 

Latest News