Sorry, you need to enable JavaScript to visit this website.

ജപ്പാനെ കീഴടക്കിയ ബാഹുബലി 2 ചൈനയില്‍

എസ്.എസ് രാജമൗലിയുടെ ബാഹുബലി 2 ചൈനയില്‍ റിലീസ് ചെയ്തു. 18,000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഓപ്പണിങ് ഡേയിലെ കളക്ഷന്‍ തന്നെ ഞെട്ടിക്കുന്നതാണ്. 19 കോടി രൂപയാണ് ആദ്യദിനം തന്നെ ബാഹുബലി 2 ചൈനയില്‍ വാരിക്കൂട്ടിയത്. ബാഹുബലി ഒന്നാം ഭാഗവും ചൈനയില്‍ റിലീസ് ചെയ്തിരുന്നു. എണ്ണൂറു കോടിയിലധികമായിരുന്നു ചൈനയില്‍ ഒന്നാം ഭാഗത്തിന്റെ കളക്ഷന്‍. ജപ്പാനിലും ബാഹുബലി 2 റിലീസ് ചെയ്തിരുന്നു. ജപ്പാന്‍കാരും ഏറെ സന്തോഷത്തോടെയാണ് ബാഹുബലിയെ വരവേറ്റത്. ജപ്പാനിലും കോടികള്‍ വാങ്ങിക്കൂട്ടിയിരുന്നു ബാഹുബലി 2.

Latest News