VIDEO ഒമാനി ബാലനെ തെരുവുനായ്ക്കള്‍ കടിച്ചുകുടഞ്ഞു; വൈറല്‍ വീഡിയോ

മസ്‌കത്ത് - തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ഒമാനി വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സ്‌കൂള്‍ വീട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബാലനെ നായ്ക്കള്‍ ആക്രമിച്ചത്. വിദ്യാര്‍ഥിയെ നായ്ക്കള്‍ നിലത്ത് തള്ളിയിട്ട് പലതവണ കടിച്ചുകുടഞ്ഞു. വിജനമായ റോഡിലൂടെ ഒറ്റക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ നാലുപാടും നിന്ന് തെരുവു നായ്ക്കള്‍ ഓടിയെത്തി ആക്രമിക്കുകയായിരുന്നു.

സൗദി വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാനുള്ള വിദ്യാര്‍ഥിയുടെ ശ്രമം വിജയിച്ചില്ല. നായ്ക്കള്‍ ദേഹത്തേക്ക് ചാടിയാണ് വിദ്യാര്‍ഥിയെ റോഡില്‍ തള്ളിയിട്ടത്. ഇതിനു ശേഷം ദേഹത്ത് പലഭാഗത്തും കടിച്ച് മുറിവേല്‍പിക്കുകയായിരുന്നു. ഇതിനിടെ യാദൃശ്ചികമായി പ്രദേശത്തു കൂടി കടന്നുപോവുകയായിരുന്ന ബസ് ഡ്രൈവര്‍മാരില്‍ ഒരാളാണ് സംഭവം കണ്ട് ബസ് നിര്‍ത്തി തെരുവു നായ്ക്കളെ ആട്ടിയോടിച്ച് ബാലനെ രക്ഷിച്ചത്. വിദ്യാര്‍ഥിയെ തെരുവു നായ്ക്കള്‍ ആക്രമിക്കുന്നത് കണ്ട് ധിറുതിയില്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ ഓടിയിറങ്ങി ബാലനെ രക്ഷിക്കുന്നതിനിടെ ബസ് പിന്നോട്ട് നീങ്ങിയത് അപകടത്തിന് ഇടയാക്കേണ്ടതായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് ഡ്രൈവര്‍ ബസില്‍ ചാടിക്കയറി ബ്രെയ്ക്ക് ചവിട്ടി നിര്‍ത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമീപത്തെ വീട്ടിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

 

Latest News