Sorry, you need to enable JavaScript to visit this website.

ലോകകപ്പ് സ്മാരക കറന്‍സിയായി 22 റിയാലിന്റെ നോട്ടും നാണയങ്ങളും പുറത്തിറക്കി ഖത്തര്‍

ദോഹ- ഫിഫ 2022 ലോകകപ്പ് സ്മാരക കറന്‍സിയായി 22 റിയാലിന്റെ നോട്ടും നാണയങ്ങളും പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്.
ഫിഫയുമായും സുപ്രീം കമ്മിറ്റി ഫോര്‍ പ്രോജക്ട്‌സ് ആന്‍ഡ് ലെഗസിയുമായും ചേര്‍ന്നാണ് ഫിഫ ലോകകപ്പ് ലോഗോകള്‍ പതിച്ച 22 ഖത്തര്‍ റിയാലിന്റെ സ്മാരക ബാങ്ക് നോട്ടും നാണയങ്ങളും  പുറത്തിറക്കിയത്.
ലോകകപ്പ് ട്രോഫിയും ഖത്തര്‍ 2022 ലോഗോയുമുള്ള കറന്‍സിയില്‍ ഒരു വശത്ത് ലുസൈല്‍ സ്‌റ്റേഡിയത്തിന്റെ ചിത്രവും എതിര്‍വശത്ത് അല്‍ ബൈത്ത് സ്‌റ്റേഡിയവുമാണ്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിനും അവസാന മത്സരത്തിനുമുള്ള വേദികളാണ് രണ്ട് സ്‌റ്റേഡിയങ്ങള്‍. പശ്ചാത്തലത്തില്‍ ഖത്തര്‍ ദേശീയ ചിഹ്നം, സ്‌കൈലൈന്‍, ഒരു ദൗ, സുബാര കോട്ട എന്നിവയും കാണാം.
പുതിയ കറന്‍സി രാജ്യത്തെ ഫുട്‌ബോള്‍ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നു. രാജ്യത്തെ സന്ദര്‍ശകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് സ്വന്തമാക്കാന്‍ അവസരമുണ്ട്.

 

Latest News