നടുറോഡില്‍ കൊലപാതക ശ്രമം: പ്രതി പിടിയില്‍

കൊച്ചി- നാല്‍പത്തിമൂന്നുകാരനെ നടുറോഡില്‍ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റിലായി. മേക്കാലടി റേഡിയോ കവലക്ക് സമീപം മുണ്ടേത്തു വീട്ടില്‍ സിറാജുദ്ദിനെ(50)യാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. വാത്തേലി വീട്ടില്‍ മുഹമ്മദിനാണ് കുത്തേറ്റത്. വെള്ളം കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് പ്രവേശിച്ച പ്രതി തൊഴിലാളികളെ ഓടിക്കാന്‍ ശ്രമിക്കുകയും വാഹനം തകര്‍ക്കാന്‍ തുനിയുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം റേഡിയോ കവല ഭാഗത്ത് വച്ച് മുഹമ്മദിനെ കുത്തുകയായിരുന്നു.

 

Latest News