അബഹ - വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരണപ്പെടുകയും മറ്റൊരു വിദ്യാര്‍ഥി അടക്കം രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍അംവാഹിലെ അല്‍അമായിര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച പിക്കപ്പും മറ്റു രണ്ടു വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.






