Sorry, you need to enable JavaScript to visit this website.

ഖാന്‍ സഹോദരന്മര്‍ ഒരുമിച്ച് വേഷമിടുന്ന സിനിമ വരുന്നു

ഹൈദരാബാദ്-സല്‍മാന്‍ ഖാനും സുഹൈല്‍ ഖാനും അര്‍ബാസ് ഖാനും ഇതുവരെ ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഫി വിത്ത് കരണ്‍ ഷോയുടെ സോഫയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. കുറച്ച് അതിഥി വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
വര്‍ഷങ്ങളായി വിവിധ സിനിമകളില്‍ ഇവരുടെ വിവിധ കോമ്പിനേഷനുകള്‍ നഉണ്ടായിട്ടുണ്ട്. 2005ലെ ഹിറ്റ് ചിത്രമായ 'മൈനേ പ്യാര്‍ ക്യൂന്‍ കിയ'യില്‍ സല്‍മാനും സുഹൈലും അഭിനയിച്ചു. കൂടാതെ അര്‍ബാസും ഒരു അതിഥി വേഷത്തില്‍ അഭിനയിച്ചു. സല്‍മാനും സുഹൈലും അഭിനയിച്ച 'ഹലോ ബ്രദര്‍', 'പ്യാര്‍ കിയാ തോ ഡര്‍ണാ ക്യാ' എന്നിവയാണ് ഖാന്‍ സഹോദരന്മാര്‍ അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.
എന്നിരുന്നാലും, ഒരു സമ്പൂര്‍ണ്ണ പ്രോജക്റ്റില്‍ മൂവരെയും ഒരൊറ്റ ഫ്രെയിമില്‍ കാണാന്‍ ആരാധകര്‍  ആകാംക്ഷയിലാണ്. ആ കാത്തിരിപ്പാണ് അവസാനിക്കുന്നത്.  സല്‍മാനും സുഹൈലും അര്‍ബാസും ആദ്യമായി ഒരുമിച്ച് അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്.

മൂവരുടെയും സഹകരണത്തെക്കുറിച്ച് ഈയിടെ എച്ച്ടിയുമായുള്ള അഭിമുഖത്തില്‍ അര്‍ബാസ് ഖാന്‍ വെളിപ്പെടുത്തിയിരുന്നു.  അതിനുള്ള വലിയ സാധ്യതയുണ്ടെന്നും അവസരമുണ്ടായാല്‍ നഷ്ടപ്പെടുത്തില്ലെന്നുമാണ് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍  സ്വന്തം കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കിലും  താനും സുഹൈലും സല്‍മാനും ഒന്നിക്കുന്ന  സമയം വരുമെന്നും  വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

 

Latest News