മമ്മുട്ടിയും മോഹന്‍ലാലും മലയാളത്തിന്റെ അഭിമാന താരങ്ങളാണ്. രണ്ട് പേരുടേയും വ്യത്യസ്ഥ കഴിവുകളെ കുറിച്ച് ഫാന്‍സിനും ഉത്തമ ബോധ്യമുണ്ട്. താരത്തിളക്കിത്തിന്റെ ആഘോഷരാവൊരുക്കി അമ്മ മഴവില്ല്. ആരാധകര്‍ക്കും
പ്രേക്ഷകര്‍ക്കും മറക്കാനാവാത്ത അനുഭവമായി മാറിയിരിക്കുകയാണ് 'അമ്മ മഴവില്ല്' മെഗാഷോ. തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ പതിനായിരങ്ങള്‍ക്കു മുന്നില്‍ വിണ്ണിലെ താരങ്ങളെല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അത് ആഘോഷരാവായി മാറുകയായിരുന്നു.
അലാവുദീനായി ദുല്‍ഖര്‍ സല്‍മാനും ഭൂതമായി മോഹന്‍ലാലും സ്‌റ്റേജില്‍ ഒരുമിച്ചെത്തി. അലാവുദ്ദീനും ഭൂതവും ആയിരുന്നെങ്കിലും കാണികള്‍ മോഹന്‍ലാലിനേയും ദുല്‍ഖറിനേയും തന്നെയാണ് കണ്ടത്. ഇരുവരും ഒരുമിച്ച് സ്‌റ്റേജില്‍ നില്‍ക്കുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു ഫാന്‍സ്.
ഷോ തുടങ്ങി പകുതിയായപ്പോഴാണ് മമ്മൂട്ടി വേദിയിലെത്തിയത്. കരഘോഷത്തിന് ഇതില്‍ക്കൂടുതല്‍ എന്ത് വേണം. സ്‌റ്റേജിലെത്തിയ മമ്മൂട്ടി ഭൂതമായി മുന്നില്‍ നില്‍ക്കുന്ന മോഹന്‍ലാലിനോട് 'തന്നെ ഡാന്‍സ് പഠിപ്പിക്കാമോ' എന്നാണ് ചോദിച്ചത്. എന്നാല്‍ 'അതൊഴിച്ച് വേറെന്ത് വേണമെങ്കിലും ചോദിച്ചോളൂ' എന്ന ഭൂതത്തിന്റെ മറുപടി ാേര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വകയായി