എട്ട് വയസുകാരിക്കുനേരെ അതിക്രമം, 64കാരനെതിരെ പോക്‌സോ കേസ്

പത്തനംതിട്ട-  വീട്ടില്‍ അതിക്രമിച്ചകയറി എട്ടുവയസ്സുകാരിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടിയ 64 കാരനെ അറസ്റ്റ് ചെയ്തു. അടൂര്‍ ഏറത്ത് തൂവയൂര്‍ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനം വീട്ടില്‍ ശങ്കരന്റെ മകന്‍ രാമചന്ദ്രനെ(64)യാണ് അടൂര്‍ പോലീസ്  പിടികൂടിയത്.
ഹാളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ദേഹത്ത് കടന്നുപിടിച്ച് വലിച്ച് കട്ടിലിലേക്ക് തള്ളിയിടാന്‍ ശ്രമിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. തുടര്‍ന്ന് ശനിയാഴ്ച്ച മാതാവിന്റെ സാന്നിധ്യത്തില്‍ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയ അടൂര്‍ പോലീസ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയും ചെയ്തു.
പിന്നീട് പ്രതിയെ അന്വേഷിച്ചുവരവേ, അടൂര്‍ ജനറല്‍ ആശുപത്രിയിലുണ്ടെന്ന് കണ്ടെത്തി. അവിടെനിന്നാണ്  കസ്റ്റഡിയിലെടുത്തത്.  ഇയാളുടെ ഫോട്ടോ എടുത്ത് കുട്ടിയെ ഫോണിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാള്‍ക്ക് വൈദ്യ പരിശോധന നടത്തി. സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടാക്കിയതിന് ഈവര്‍ഷം അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കൂടിയാണ് രാമചന്ദ്രന്‍

 

Latest News