VIDEO ദുബായില്‍ 35 നില കെട്ടിടത്തില്‍ അഗ്നിബാധ

ദുബായ് - ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്കു സമീപം ഡൗണ്‍ടൗണില്‍ 35 നില കെട്ടിടത്തില്‍ അഗ്നിബാധ. യു.എ.ഇയില്‍ സര്‍ക്കാര്‍ പിന്തുണയുള്ള റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരായ ഇഅ്മാര്‍ കമ്പനിക്കു കീഴിലെ 8 ബോളിവാര്‍ഡ് വാക്ക് എന്ന പേരിലുള്ള ഒരു കൂട്ടം ടവറുകളുടെ ഭാഗമായ ബഹുനില കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് മുകള്‍ നിലകളില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീ പടര്‍ന്നുപിടിച്ചത്. മുഴുവന്‍ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ച് സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ വിജയകരമായി തീയണച്ചു.
അഗ്നിബാധയെ കുറിച്ച് ഇന്നലെ പുലര്‍ച്ചെ 3.11 ന് ആണ് സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. അഞ്ചു മിനിറ്റിനകം സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി. പുലര്‍ച്ചെ 4.52 ഓടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചു. 6.08 ന് അഗ്നിശമന ഓപ്പറേഷന്‍ പൂര്‍ത്തിയായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 

Latest News