വിമാനത്തില്‍ പീഡനശ്രമം; പൈലറ്റിനെതിരെ കേസ്

മുംബൈ-എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിയെ വിമാനത്തില്‍വെച്ച് പൈലറ്റ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അഹമ്മദാബാദ്- മുംബൈ വിമാനത്തിലെ എയര്‍ഹോസ്റ്റസാണ് പരാതി നല്‍കിയത്. ഈ മാസം നാലിനായിരുന്നു സംഭവം.
പീഡിപ്പിക്കാനുള്ള ശ്രമം നടന്നതിനെ തുടര്‍ന്ന് പൈലറ്റും എയര്‍ഹോസ്റ്റസും തമ്മില്‍ വിമാനത്തില്‍വെച്ച് ഏറ്റുമുട്ടിയെന്ന് പോലീസ് പറയുന്നു. മുംബൈയിലെ സഹാര്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നല്‍കിയത്. 
ലൈംഗിക അതിക്രമം സംബന്ധിച്ച വകുപ്പുകള്‍ ചുമത്തി പൈലറ്റിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. എയര്‍ഇന്ത്യ അധികൃതരുടെ പ്രതികരണം അറിവായിട്ടില്ല.
 

Latest News