ആശ്രിതരുടെ ലെവി പിൻവലിക്കുമെന്ന വാർത്ത വ്യാജം

റിയാദ് - വിദേശ പൗരന്മാരുടെ ആശ്രിതർക്ക് ഏർപ്പെടുത്തിയ ലെവി പിൻവലിക്കാൻ നീക്കമുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ജവാസാത്ത് ഡയറക്ടറേറ്റ് നിഷേധിച്ചു. അടുത്ത വ്യാഴാഴ്ച മുതൽ ലെവി ഒഴിവാക്കുമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചുവരുന്നത്.
വ്യാജ വാർത്തകൾ ഷെയർ ചെയ്യുന്നതിൽനിന്നും കുപ്രചാരണങ്ങൾക്ക് പിറകെ പോവുന്നതിൽ നിന്നും എല്ലാവരും പിൻമാറണമെന്നും ജവാസാത്തിന്റെ പ്രഖ്യാപനങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. 
 

Latest News