Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഷൂറയുടെ പിറന്നാള്‍ ഗംഭീരമായി  ആഘോഷിച്ച്  ബഷീര്‍ ബഷിയും ഭാര്യമാരും 

കൊച്ചി-മോഡലും ബിഗ്ബോസ് താരവുമായ ബഷീര്‍ ബഷിയും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രണ്ട് വിവാഹം കഴിച്ചതിന്റെ പേരില്‍ ബഷീര്‍ ബഷിക്കെതിരെ മുന്‍പ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നിരുന്നാലും വിമര്‍ശനങ്ങളൊന്നും ചെവികൊള്ളാതെ ഇരു ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് താരമെന്ന് ഇവരുടെ വീഡിയോകള്‍ കാണുന്നവര്‍ക്ക് മനസിലാകും.
മഷൂറയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യയ്ക്ക് ഒരു സ്വര്‍ണമാലയാണ് ബഷീര്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയത്. ബഷീര്‍ ബഷിയ്ക്കും ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും മക്കള്‍ക്കുമൊക്കെ യൂട്യൂബ് ചാനലുണ്ട്. ബിബി ഫാമിലി എന്നറിയപ്പെടുന്ന ഇവര്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. തങ്ങളുടെ വിശേഷങ്ങളെല്ലാം കുടുംബം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കു വെ്ക്കാറുമുണ്ട്.  മഷൂറയ്ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് സുഹാനയെഴുതിയ  കുറിപ്പും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. 'മറ്റൊരു അമ്മയില്‍ എനിക്ക് ലഭിച്ച് സഹോദരി. ഒരു യഥാര്‍ത്ഥ സുഹൃത്ത്. നീ എന്റെ ജീവിതത്തില്‍ വന്നത് എന്റെ ഭാഗ്യമാണ്. നമ്മുടെ ഈ ബന്ധം ജീവിതാവസാനം വരെ സൂക്ഷിക്കും.' - എന്നാണ് സുഹാന കുറിച്ചിരിക്കുന്നത്.

Latest News