കടം കൊടുത്താല്‍ തിരികെ കിട്ടില്ല; ജിദ്ദയില്‍ ഒ.ഐ.സി.സി നേതാവിന്റെ പോസ്റ്റ് ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ

ജിദ്ദ- പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ സാമൂഹിക പ്രവര്‍ത്തകനും ഒ.ഐ.സി.സിയുടെ സീനിയര്‍ നേതാവുമായി അബ്ദുല്‍ മജീദ് നഹ ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പ് പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചയായി.

പ്രിയപ്പെട്ടവരേ. എല്ലാവര്‍ക്കും സുഖമല്ലേ. നാട്ടിലേക്കുള്ള യാത്രക്ക് ദിവസങ്ങള്‍ അടുത്തുകൊണ്ടിരിക്കുന്നു.. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുക. കൊടുത്താല്‍  പിന്നെ തിരിച്ചുകിട്ടുക പ്രയാസമായിരിക്കും. മടക്കി ചോതിച്ചാല്‍ ഈ 'മാന്യന്മാര്‍'  ഇന്ന് ഇപ്പൊ എന്ന പ്രോമിസ് തരുന്നു. പക്ഷെ തരില്ല. അനുഭവം ഗുരു. തല്‍ക്കാലം ഇത്രമാത്രം. വിശദമായി ഞാന്‍ എല്ലാം പിന്നീട് എഴുതാം.
സ്വന്തം അബ്ദുല്‍ മജീദ് നഹ..

ഇതാണ് അബ്ദുല്‍ മജീദ് നഹ വെള്ളിയാഴ്ച ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്. ധാരാളം പേരാണ് ഇതോട് പ്രതികരിക്കുന്നത്. നഗരത്തിലെ ഏതോ ഒരു മാന്യന്‍ അദ്ദേഹത്തിന് വായ്പ വാങ്ങിയ പണം തിരികെ നല്‍കാനുണ്ടെന്നാണ് ആളുകള്‍ ഊഹിക്കുന്നത്. തമാശയയായും കാര്യമായും നിരവധിയാണ് കമന്റുകള്‍.

 

Latest News