പീഡന ശ്രമം: പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിട്ടയച്ച പ്രതി വീണ്ടും അറസ്റ്റില്‍

ഇടുക്കി-സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം ചില്ലിത്തോട്  മന്നെല്ലികുടി മിഥുന്‍ (22) ആണ് അറസ്റ്റിലായത്.കഴിഞ്ഞ 24നാണ് കേസിന് ആസ്പദ സംഭവം ഉണ്ടായത്.
സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ആണ്  ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി  പോലീസില്‍ ഏല്‍പിച്ചു. എന്നാല്‍ വീട്ടുകാര്‍ക്ക് പരാതിയില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ്  വിട്ടയച്ചു.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആണ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തത്.  ഒളിവിലായ  പ്രതിയെ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമം ചുമത്തി അടിമാലി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

 

Latest News