കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു പരിക്കേറ്റ നാലുവയസുകാരന്‍ മരിച്ചു

താനൂര്‍-തലക്കടത്തൂരില്‍ വീടിന്റെ ഗേറ്റ് ദേഹത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരന്‍ മരിച്ചു.
ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റെയും മകന്‍ മുഹമ്മദ് സയാന്‍ (നാല്) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ  ഞായറാഴ്ചയാണ് സംഭവം. കൂട്ടുകാരോടപ്പം ഗേറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗേറ്റ് മറിഞ്ഞു വീണു  സയാന്‍ അതിനടിയില്‍പ്പെടുകയായിരുന്നു.  തുടര്‍ന്നു കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. അരീക്കാട് എഎംയുപി സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ഥിയാണ് സയാന്‍.
വിദേശത്തായിരുന്ന പിതാവ് അഷ്റഫ്  നാട്ടിലെത്തിയിട്ടുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് ഷിബിലി (ഫ്രഷ്‌ഡേ സൂപ്പര്‍ മാര്‍ക്കറ്റ്) ഷഹന ഷെറിന്‍, അര്‍ഷാദ് (ബിഎ അറബിക്, ടിഎംജി കോളജ്), ഫാത്തിമറി ഷാന (പ്ലസ്ടു ബാഫഖി യതീംഖാന വളവന്നൂര്‍), മുഹമ്മദ് ഷമ്മാസ് (ആറാംക്ലാസ് വിദ്യാര്‍ഥി അരീക്കാട് സ്‌കൂള്‍).

 

 

Latest News