കണ്ണൂര്‍-മൊബൈല്‍ ഫോണില്‍ സം സാരിക്കുന്നതിനിടെ ടെറസില്‍നിന്നുവീണ് പരിക്കേറ്റ അസം സ്വദേശി മരിച്ചു. കമ്പില്‍ റഹീം ഹോട്ടലിനു സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന ഗോലാം റഹ്മാന്‍ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ രാത്രി മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.






