കരള്‍മാറ്റ ശസ്ത്രക്രിയക്കിടെ പ്രവാസി യുവാവ് മരിച്ചു

കണ്ണൂര്‍-കരള്‍ മാറ്റ ശസ്ത്രക്രിയക്കിടെ പ്രവാസി യുവാവ് മരിച്ചു.  ചാലാട് ഭാനു റോഡിലെ താഴലെക്കല്ലാളത്തില്‍ ഫാറൂഖ് (45) ആണ് കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്കിടെ മരിച്ചത്.
          ദുബായില്‍ ജോലി ചെയ്യുന്ന ഫാറൂഖിന് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് കരള്‍ രോഗം സ്ഥിരീകരിച്ചത്.
ഇതിനെ തുടര്‍ന്ന്  ചികിത്സ നടത്തിവരുന്ന ഫാറൂഖിന്റെ ചികില്‍സക്കായി കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും മരണം സംഭവിച്ചു. ദുബൈ കെ.എം.സി.സി അഴീക്കോട് മണ്ഡലം പ്രവര്‍ത്തകനും
ദുബൈ ചാലാട് മഹല്‍ കൂട്ടായ്മയുടെ മുന്‍ വൈസ് പ്രസിഡണ്ടുമായിരുന്നു ഫാറൂഖ്.
             പരേതനായ ബട്ടക്കണ്ടി മൊയ്തീന്റെയും താഴെക്കല്ലാളത്തില്‍ സഫിയയുടെയും മകനാണ്. ഭാര്യ ഹനീന. മക്കള്‍ തൗഫീഖ് ഉമര്‍, തന്‍വീര്‍ ഉമര്‍, അയാന്‍ ഉമര്‍,
ഹൈസം ഉമര്‍. സഹോദരങ്ങള്‍ ടി.കെ.അഷ്‌റഫ്, ബീബി, സീനത്ത്, അഫ്‌സത്ത്, അസീസ്, ഫൗസിയ.

 

Latest News